അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പോയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുടുംബം കണ്ടെത്തിയത് മരിച്ച നിലയില്‍ ; ഷോ്‌കേറ്റ് മരിച്ചത് ദമ്പതികളുടെ ഏക മകന്‍

അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പോയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുടുംബം കണ്ടെത്തിയത് മരിച്ച നിലയില്‍ ; ഷോ്‌കേറ്റ് മരിച്ചത് ദമ്പതികളുടെ ഏക മകന്‍
മറ്റത്തൂര്‍കുന്ന് കാവനാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ് ആണ് മരിച്ചത്. എട്ട് വയസായിരുന്നു. വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടിലെ രണ്ട് എര്‍ത്ത് കമ്പികളിലൂടെയും വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്.

എന്നാല്‍ ഏറെ നേരം കഴിഞ്ഞും കുട്ടി തിരിച്ചുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആകര്‍ഷിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടാണ്. മണ്‍ചുമരില്‍ ആണിയടിച്ചാണ് എര്‍ത്ത് കമ്പി സ്ഥാപിച്ചിരിക്കുന്നത്. ആണിയോടെ കമ്പി അല്പം അകന്ന നിലയിലാണ് കാണുന്നത്.

Other News in this category



4malayalees Recommends