'രാത്രി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു, പരുക്കമായി പെരുമാറി! ഒട്ടും സുരക്ഷിതമായി തോന്നിയില്ല' കേരള പോലീസില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന കവി

'രാത്രി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു, പരുക്കമായി പെരുമാറി! ഒട്ടും സുരക്ഷിതമായി തോന്നിയില്ല' കേരള പോലീസില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അര്‍ച്ചന കവി
കേരളാ പോലീസില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന കവി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് നടി പറയുന്നു. സ്ത്രീകള്‍ മാത്രമായി ഓട്ടോയില്‍ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചോദിക്കുകയായിരുന്നു എന്ന് അര്‍ച്ചന വ്യക്തമാക്കി.

വളരെ പരുക്കമായാണ് അവര്‍ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അര്‍ച്ചന ആരോപിച്ചു. വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണ രൂപം ;

ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു.

Other News in this category



4malayalees Recommends