ജാഡ ഇട്ടാല്‍ സിനിമ കിട്ടില്ല. സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത് ; ഗൗതമി

ജാഡ ഇട്ടാല്‍ സിനിമ കിട്ടില്ല. സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത് ; ഗൗതമി
നീണ്ട ഇടവേളക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോയിലൂടെ അഭിനയ രം?ഗത്തെയ്ക്ക് തിരികെയെത്തിയ താരമാണ് ഗൗതമി നായര്‍. ആറു വര്‍ഷത്തോളം നീണ്ട ഇടവേള എന്തിനായിരുന്നു വെന്നും, താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനിടയായ കാരണം എന്താണന്നുമെക്കെ തുറന്നു പറയുകയാണ് ?ഗൗതമി ഇപ്പോള്‍.

എന്തിനായിരുന്നു സിനിമയില്‍ നിന്നുള്ള ഇടവേള, പഠനം പൂര്‍ത്തിയാക്കിയോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നടി നല്‍കുന്നുണ്ട്.

'എനിക്കാരും സിനിമ തരുന്നില്ലായിരുന്നു. അതാണ് സത്യാവസ്ഥ. ജാഡ ഇട്ടാല്‍ സിനിമ കിട്ടില്ല. സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്. ഞാന്‍ കാര്യമാണ് പറഞ്ഞത്. എല്ലാവരും വിചാരിച്ചു ഞാന്‍ അഭിനയിക്കുന്നില്ലന്ന്. ആരും പടം തന്നില്ല. അപ്പൊ ഞാന്‍ വീട്ടിലിരുന്നു.

സിനിമ ഇല്ലാത്തപ്പൊ വീട്ടില്‍ വെറുതെ കുത്തിയിരിക്കാന്‍ പറ്റില്ലല്ലോ.അതുകൊണ്ട് പഠനവുമായി മുന്‍പോട്ട് പോകാമെന്ന് കരുതി അങ്ങനെ എംഎസ്‌സി ക്ലിനിക്കല്‍ സൈക്കോളജി പൂര്‍ത്തിയാക്കി എന്നും ?ഗൗതമി പറഞ്ഞു.

Other News in this category



4malayalees Recommends