ജോ ജോസഫിനായി വീടുകള്‍ കയറി വോട്ട് തേടി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജോ ജോസഫിനായി വീടുകള്‍ കയറി വോട്ട് തേടി ബാലചന്ദ്രന്‍ ചുള്ളിക്കാട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു

മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും എല്ലാ തെര!ഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends