'ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്',പരാജയങ്ങളില്‍ തളരാതെ വിജങ്ങള്‍ക്കായി ശ്രമിക്കണം; മമ്മൂട്ടി

'ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്',പരാജയങ്ങളില്‍ തളരാതെ വിജങ്ങള്‍ക്കായി ശ്രമിക്കണം; മമ്മൂട്ടി
പരാജയങ്ങളില്‍ തളരാതെ വിജങ്ങള്‍ക്കായി ശ്രമിക്കണമെന്ന് മമ്മൂട്ടി. താനൊക്കെ എത്ര പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ടെന്നും അപൂര്‍വ്വമായി മാത്രമാണ് വിജയിച്ചിട്ടുള്ളതെന്നും, എപ്പോഴും വിജയിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല മമ്മൂട്ടി വ്യക്തമാക്കി.

സാമൂഹികമായി പിന്നോക്ക മേഖലകളില്‍ നിന്നുള്ള കുട്ടികളെ പന്ത് കളിയിലൂടെ പിടിച്ചുയര്‍ത്തുന്ന കൊച്ചി സോക്കര്‍ ലീഗിന്റെ സമാപനത്തില്‍ പങ്കെടുക്കുകയായിരുന്നു താരം ഈക്കാര്യം വ്യക്തമാക്കിയത്.

അഖിലേന്ത്യ സിവില്‍ സര്‍വീസിലെയും കേന്ദ്ര സിവില്‍ 'എ' വിഭാഗത്തിലേ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ 'സിവില്‍ സര്‍വന്റ്‌സ് ഓഫ് കേരള സംഘടിപ്പിച്ച പരിപാടിയില്‍ മമ്മൂട്ടിക്കൊപ്പം നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.

കഷ്ടപ്പാടുകളിലൂടെയും പരിശീലനത്തിലൂടെയും വന്ന ആളുകള്‍ വന്ന വഴിയെ തിരിഞ്ഞ് നോക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഈ പരിപാടിയിലൂടെ നടപ്പാകുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

'ഊര്‍ജ സ്വലരായ കുട്ടികലുടെ പ്രകടനം അത്ഭുതകരമായിരുന്നുവെന്നാണ് കേട്ടറിഞ്ഞത്. എനിക്ക് കുട്ടികളോട് അസൂയയാണ്. പലര്‍ക്കു ഇല്ലാതെപോയ ഒരു അവസരമാണ് ഇവര്‍ക്കുണ്ടാകുന്നത്. ഇതൊരു ആവേശം മാത്രമായിപ്പോകാതെ വികാരമായി കൊണ്ടുപോണമെന്നും താരം കൂട്ടിച്ചേര്‍ത്തു.ഇന്നലെ സമാപിച്ച കൊച്ചി സോക്കര്‍ ലീഗ് ഫൈനലില്‍ റിവര്‍ പ്ലേറ്റ് മട്ടാഞ്ചേരി ടീമാണ് ജേതാക്കളായത്. റെഡ് ടൈഫൂണ്‍സ് തൃക്കാക്കര ടീമിനെയാണ് തോല്‍പ്പിച്ചത്.

Other News in this category



4malayalees Recommends