എടീ പൊട്ടി നിന്നോടാണ് ഇത് ചെയ്യണം എന്ന് പറഞ്ഞത് , സെറ്റില്‍ മമ്മൂട്ടി ചീത്ത പറഞ്ഞ അനുഭവം പങ്കുവച്ച് അനു സിത്താര

എടീ പൊട്ടി നിന്നോടാണ് ഇത് ചെയ്യണം എന്ന് പറഞ്ഞത് , സെറ്റില്‍ മമ്മൂട്ടി ചീത്ത പറഞ്ഞ അനുഭവം പങ്കുവച്ച് അനു സിത്താര
ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് അനു സിത്താര. മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധികയാണ് അനു സിത്താര എന്നതും മലയാളികള്‍ക്കെല്ലാം പരിചിതമായ കാര്യമാണ്. മമ്മൂട്ടിയുമൊത്തുള്ള നിരവധി അനുഭവങ്ങള്‍ നടി പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ഒരു അനുഭവം കൂടി പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ സംഭവമാണ് അനു വിവരിക്കുന്നത്.

'ഷൂട്ടിംഗ് പ്രാക്ടീസ് ചെയ്യാനായി മമ്മൂക്ക സീനില്‍ ഉള്ളവരെ എല്ലാം വിളിച്ചു, അപ്പോള്‍ എന്റെ ശ്രദ്ധ എങ്ങോട്ടോ മാറിപ്പോയി. ഇത് കണ്ട മമ്മൂക്ക, 'എടീ പൊട്ടി നിന്നോടാണ് ഇത് ചെയ്യണം എന്ന് പറഞ്ഞത്', എന്ന് വഴക്ക് പറഞ്ഞു.

ആ വഴക്ക് കിട്ടിയതിന് ശേഷം എന്റെ ശ്രദ്ധ എങ്ങോട്ടും പോയിട്ടില്ല,' എന്നാണ് അനു സിത്താര പറയുന്നത്.

മമ്മൂട്ടിയോടൊപ്പം മൂന്ന് ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചിട്ടുള്ളത്. അനു സിത്താര നായികയായ ജയസൂര്യ ചിത്രം ക്യാപ്റ്റനില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ കുട്ടനാടന്‍ ബ്ലോഗിലും, മാമങ്കത്തിലും അനു സിത്താര പ്രധാന വേഷത്തില്‍ എത്തി.

Other News in this category



4malayalees Recommends