ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ: രൂക്ഷവിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ജനഗണമന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ: രൂക്ഷവിമര്‍ശനവുമായി സന്ദീപ് വാര്യര്‍
മലയാളത്തില്‍ ദേശവിരുദ്ധ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാരിയര്‍. മട്ടാഞ്ചേരി മാഫിയയ്ക്ക് ജന ഗണ മന എന്ന പേരില്‍ ദേശവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നുണ്ടെന്നും അങ്ങനെ സംഭവിക്കുന്നതില്‍ പ്രയാസമുണ്ടെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സന്ദീപ് വാരിയര്‍ ഇക്കാര്യം പറഞ്ഞത്.

'കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതില്‍ നമുക്കൊക്കെ പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാളത്തിലെ എത്ര നിര്‍മാതാക്കള്‍ പണമിറക്കാന്‍ തയാറാണ്. ആരും ഇല്ല. നമ്മുടെ നിര്‍മാതാക്കളുടെ കയ്യില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരില്ല.

സിനിമാമേഖലയില്‍ അനധികൃതമായും അല്ലാതെയും കോടിക്കണക്കിന് രൂപയാണ് കുമിഞ്ഞ് കൂടുന്നത്. മട്ടാഞ്ചേരി മാഫിയയ്ക്ക് ജന ഗണ മന എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. നമ്മളും സംരംഭരാകുക എന്നതാണ് ഇത് തടയാനുള്ള വഴി.'സന്ദീപ് വാരിയരുടെ വാക്കുകള്‍.

Other News in this category



4malayalees Recommends