അത്തരം പരാമര്‍ശങ്ങള്‍ക്ക് കൈയ്യടിയും റെയ്റ്റിംഗും കൂടുതലാണ്' ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് ജസ്ല മാടശ്ശേരി

അത്തരം പരാമര്‍ശങ്ങള്‍ക്ക് കൈയ്യടിയും റെയ്റ്റിംഗും കൂടുതലാണ്' ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് ജസ്ല മാടശ്ശേരി
ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്ലയുടെ പരാമര്‍ശം. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണെന്നും സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസില്‍ കാണുന്നതെന്നും ജസ്ല പറയുന്നു.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ്‌ബോസ് സീസണ്‍ രണ്ടിലേക്ക് ജസ്ല എത്തിയത്. ഇതോടെ, ജസ്ലയ്ക്ക് വലിയൊരു കൂട്ടം ആരാധകരും, ഹേറ്റേഴ്‌സും ഉണ്ട്. ബിഗ്‌ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളുമുണ്ടെന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതിയെന്നും സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറിനടക്കുന്നവരാണെന്നും ജസ്ല കൂട്ടിച്ചേര്‍ത്തു.

'ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ ബിഗ് ബോസിന്റെ ഒപ്പം പോയ ആളാണ് ഞാന്‍. ബിഗ്‌ബോസിലെ ആളുകളെ വിമര്‍ശിക്കുമ്പോള്‍ അവിടെ ഉള്ള അവസ്ഥ ഇവര്‍ക്കൊക്കെ എങ്ങനെ മനസ്സിലാകുമെന്ന് എന്റെ അനുഭവം വെച്ച് ചിന്തിക്കാറുണ്ട്. അതൊക്കെ സാഹചര്യങ്ങളാണ് അങ്ങനെയൊക്കെ സംഭവിക്കുമെന്നും ജസ്ല പറയുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവര്‍ കൃത്യമായി പറയുന്നുണ്ടെന്നും ജസ്ല വ്യക്തമാക്കി.

Other News in this category



4malayalees Recommends