തെളിവുകളില്ല ; ലഹരിമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ഖാന് ക്ലീന്‍ചിറ്റ്

തെളിവുകളില്ല ; ലഹരിമരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ഖാന് ക്ലീന്‍ചിറ്റ്
ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. എന്‍സിബി നല്‍കിയ കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്റെ പേരില്ല. താരപുത്രനെതിരെ മതിയായ തെളിവില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും എന്‍സിബി പ്രതികരിച്ചു.

ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.

സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ആര്യനില്‍നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Other News in this category



4malayalees Recommends