അമൃതയെ ചേര്‍ത്തുപിടിച്ച് ഗോപിസുന്ദര്‍; താഴെ വിമര്‍ശന കമന്റുകള്‍

അമൃതയെ ചേര്‍ത്തുപിടിച്ച് ഗോപിസുന്ദര്‍; താഴെ വിമര്‍ശന കമന്റുകള്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത. ഫെയ്‌സ്ബുക്കിലാണ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അമൃതയുടെ ആശംസ. ചിത്രത്തിന് താഴെ ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സൈബര്‍ സദാചാരവാദികള്‍ ചൊരിയുന്നത്.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'എന്ന ഒരേ കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചത്

ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്.ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്.

'കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്', 'ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി', 'ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ','ഇതും ഗോപി' എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.



Other News in this category



4malayalees Recommends