നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും

നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും
നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും. വ്യാഴാഴ്ച ഷാര്‍ജയില്‍ അന്തരിച്ച ലക്ഷ്മികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുമെന്നാണ് സൂചന.

ഷാര്‍ജയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ആയതിനാല്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം. ഷാര്‍ജയിലെ അല്‍കാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.ഷാര്‍ജയില്‍ സ്വകാര്യ ബാങ്കിലാണ് ലക്ഷ്മിക ജോലി ചെയ്തിരുന്നത്. കൂട്ടുകാരിക്കൊപ്പമായിരുന്നു താമസം. രാവിലെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂട്ടുകാരി തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധ നേടിയത്. പഞ്ചമി എന്ന നായിക വേഷമാണ് ചിത്രത്തില്‍ ലക്ഷ്മിക അവതരിപ്പിച്ചത്.

Other News in this category



4malayalees Recommends