മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂടിയുകെട്ട ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഏറെ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ആദ്യവാരം മുതല്‍ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്.