പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം
പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു.

മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബായ് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും.

നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും.പൗരന്മാരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

കെട്ടിട നിര്‍മ്മാതാക്കള്‍, കമ്പനികള്‍ എന്നിവയാണ് താമസക്കാര്‍ക്ക് ബദല്‍ സംവിധാനവും ഭക്ഷണവും നല്‍കേണ്ടത്. വെള്ളം കയറി നശിച്ച കെട്ടിടം ശുചികരിക്കേണ്ടത് കെട്ടിട ഉടമകളാണ്. താമസക്കാരില്‍ നിന്ന് അധിക തുക ഈടാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്‌

Other News in this category



4malayalees Recommends