ദുബായില്‍ 13.5 കിമീ മള്‍ട്ടി യൂസ് ട്രാക്കിലൂടെ മണിക്കൂറില്‍ 5200 പേര്‍ക്ക് യാത്ര

ദുബായില്‍ 13.5 കിമീ മള്‍ട്ടി യൂസ് ട്രാക്കിലൂടെ മണിക്കൂറില്‍ 5200 പേര്‍ക്ക് യാത്ര
ദുബായില്‍ പുതിയ മള്‍ട്ടി യൂസ് ട്രാക്ക് നിര്‍മ്മിക്കുന്നു.

സൈക്കിള്‍, സ്‌കൂട്ടര്‍, കാല്‍ നടയാത്രക്കാര്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാവുന്ന വിധമാണ് പുതിയ പാതയൊരുക്കുന്നത്.

സൈക്കിള്‍ സൗഹൃദ നഗരമായി ദുബായിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആര്‍ടിഎ അറിയിച്ചു.

അല്‍ സൂഫൂഹിനെ ഹെസ്സ സ്ട്രീറ്റ് വഴി ദുബായ് ഹില്‍സുമായി ബന്ധിപ്പിക്കുന്നതാണ് 13.5 കിലോമീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള ട്രാക്ക്.

Other News in this category



4malayalees Recommends