യുഎഇയില്‍ ഡിസംബറോടെ സ്വദേശിവല്‍ക്കരണം ആറു ശതമാനം

യുഎഇയില്‍ ഡിസംബറോടെ സ്വദേശിവല്‍ക്കരണം ആറു ശതമാനം
യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ അര്‍ധവാര്‍ഷിക ലക്ഷ്യമായ ഒരു ശതമാനം ജൂണ്‍ 30 നകം പൂര്‍ത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2022 ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം അനുസരിച്ച് അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ പ്രതിവര്‍ഷം 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് വ്യവസ്ഥ.

കമ്പനികളുടെ സൗകര്യാര്‍ത്ഥം ആറു മാസത്തിലൊരിക്കല്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കാനും അനുമതി നല്‍കിയിരുന്നു. ഡിസംബറോടെ മൊത്തം ആറു ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം.

Other News in this category



4malayalees Recommends