24 കാരനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളി ; സുഹൃത്തുക്കള്‍ അറസ്റ്റില്‍

24 കാരനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളി ; സുഹൃത്തുക്കള്‍ അറസ്റ്റില്‍
ഗാസിയാബാദില്‍ 24കാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ ദീന്‍ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദിന്റെ സുഹൃത്തുക്കളായ താജ് മുഹമ്മദ് (20), പുനീത് ഗോസൈന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ തിബ്രാ ഗ്രാമത്തിലാണ് സംഭവം.

മെയ് 15ന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഹമ്മദിന്റെ പിതാവ് മോദിന?ഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആ!ര്‍ ഫയല്‍ ചെയ്തു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിബ്രയിലെ ഡ്രെയിനിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി റൂറല്‍ വിവേക് ചന്ദ് യാദവ് പറഞ്ഞു. കുറ്റകൃത്യത്തില്‍ നികിത് ഗുജ്ജാര്‍ (21), തുഷാര്‍ (21) എന്നിങ്ങനെ രണ്ട് സുഹൃത്തുക്കള്‍ കൂടി ഉണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ദീന്‍ മുഹമ്മദും നികിത്തും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ദേഷ്യത്തില്‍ മുഹമ്മദ് നികിതിന്റെ കാര്‍ കേടുവരുത്തുകയായിരുന്നു. ആ നഷ്ടത്തിന് പ്രതികാരമായി മുഹമ്മദിനെ ഒരു പാഠം പഠിപ്പിക്കാന്‍ നാല് പേരും പദ്ധതിയിട്ടു. മുഹമ്മദിനെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നുവെന്ന് പൊലീസ് ആരോപിച്ചു.

തിബ്ര ഗ്രാമത്തിലെ അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. താജ് മുഹമ്മദിനെയും പുനീത് ഗോസൈനെയും ജയിലിലേക്ക് അയച്ചതായും ഇവരുടെ രണ്ട് കൂട്ടാളികളായ നികിത് ഗുജ്ജറും തുഷാറും നിലവില്‍ ഒളിവിലാണെന്നും ഡിസിപി അറിയിച്ചു.

Other News in this category



4malayalees Recommends