ഈ കനേഡിയന്‍ പ്രൊവിന്‍സ് പറയുന്നു 'ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വേണ്ട'? ഇമിഗ്രേഷന്‍ പെര്‍മിറ്റുകളില്‍ 25% കുറവ് പ്രഖ്യാപിച്ചതോടെ പ്രതിഷേധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; നൂറുകണക്കിന് പേര്‍ നാടുകടത്തല്‍ ഭീഷണിയില്‍

ഈ കനേഡിയന്‍ പ്രൊവിന്‍സ് പറയുന്നു 'ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വേണ്ട'? ഇമിഗ്രേഷന്‍ പെര്‍മിറ്റുകളില്‍ 25% കുറവ് പ്രഖ്യാപിച്ചതോടെ പ്രതിഷേധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; നൂറുകണക്കിന് പേര്‍ നാടുകടത്തല്‍ ഭീഷണിയില്‍
കാനഡയിലെ ഏറ്റവും ചെറിയ പ്രൊവിന്‍സായ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡ് ഇമിഗ്രേഷന്‍ പെര്‍മിറ്റുകളില്‍ 25% കുറവ് വരുത്തുന്നതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടെ നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രതിഷേധം ആരംഭിച്ചു.

പൊടുന്നനെയുള്ള ഇമിഗ്രേഷന്‍ നയമാറ്റങ്ങള്‍ തങ്ങളുടെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കാനഡയില്‍ ഉടനീളം നേരിടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിലെ പ്രശ്‌നങ്ങളാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കുറയ്ക്കാനുള്ള നടപടിക്ക് പിന്നില്‍.

കാനഡയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ജോലി ചെയ്യാന്‍ പ്രായത്തിലുള്ളവരാണ് അധികവും. ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയയ്ക്കുന്നത്. എന്നാല്‍ ഈ വരവ് തങ്ങളുടെ ഹെല്‍ത്ത്‌കെയര്‍, ഹൗസിംഗ് മേഖലയില്‍ സമ്മര്‍ദം സൃഷ്ടിച്ചതോടെയാണ് പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍ഡ് നടപടിയെടുത്തത്.

പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിലൂടെയാണ് പെര്‍മനന്റ് റസിഡന്‍സികളുടെ എണ്ണം കുറയ്ക്കുകയെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ഹെല്‍ത്ത്‌കെയര്‍, ചൈല്‍ഡ്‌കെയര്‍, കണ്‍സ്ട്രക്ഷന്‍ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുകയും, വിദേശ വിദ്യാര്‍ത്തികള്‍ കൂടുതലായി എത്തുന്ന ഭക്ഷ്യ, റീട്ടെയില്‍, സെയില്‍സ്, സര്‍വ്വീസ് മേഖലകള്‍ക്ക് പ്രാധാന്യം കുറയ്ക്കുകയും ചെയ്യും.


Other News in this category



4malayalees Recommends