റഫയില്‍ പലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചു, പലസ്തീനികള്‍ക്ക് നല്‍കുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ

റഫയില്‍ പലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചു, പലസ്തീനികള്‍ക്ക് നല്‍കുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ
റഫയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗസയിലെ പലസ്തീനികള്‍ക്ക് നല്‍കാവുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ. 5,000 വിസകള്‍ പലസ്തീനികള്‍ക്ക് നല്‍കുമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. റഫയില്‍ കഴിഞ്ഞ ദിവസം അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ കൂട്ട കുരുതിയെയും കാനഡ അപലപിച്ചു.

കാനഡയില്‍ കഴിയുന്ന പലസ്തീനികളുടെ ഗസ്സയിലെ ബന്ധുക്കള്‍ക്ക് 1,000 വിസയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് റഫ ആക്രമണത്തിന് പിന്നാലെ ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനകം 448 ഗസ്സക്കാര്‍ക്ക് താല്‍ക്കാലിക വിസ അനുവദിച്ചതായും 41 പേര്‍ ഇതിനകം രാജ്യത്തെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ അനുയോജ്യമാകുന്ന സമയത്ത് വിസ പരിധി കൂടുതല്‍ ഉയര്‍ത്തുമെന്ന് മാര്‍ക്ക് മില്ലര്‍ അറിയിച്ചു.

'റഫയില്‍ പലസ്തീനി സിവിലിയന്മാരെ അറുകൊല ചെയ്ത ആക്രമണം ഞങ്ങളെ ഞെട്ടിച്ചു' കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. റഫയിലെ ഇസ്രയേല്‍ ആക്രമണത്തെ രാജ്യം പിന്തുണക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഉള്‍പ്പെടെ ഗാസയില്‍ വെടി നിര്‍ത്തലിന് കാനഡ നേരത്തെ തന്നെ നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു. ഒക്‌ടോബര്‍ 7 ന് ശേഷം മാത്രം ഏകദേശം 36,000 പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്‌ള്യുഎയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും പലായനം ചെയ്യപ്പെട്ടു.

Other News in this category



4malayalees Recommends