താല്‍ക്കാലിക റസിഡന്റ്‌സിന് പോലീസ് ക്ലിയറന്‍സ് വേണ്ട; നിബന്ധന ആവശ്യമില്ലെന്ന് കാനഡ; സ്റ്റഡി പെര്‍മിറ്റുകള്‍ക്കും ബാധകം

താല്‍ക്കാലിക റസിഡന്റ്‌സിന് പോലീസ് ക്ലിയറന്‍സ് വേണ്ട; നിബന്ധന ആവശ്യമില്ലെന്ന് കാനഡ; സ്റ്റഡി പെര്‍മിറ്റുകള്‍ക്കും ബാധകം
താല്‍ക്കാലിക താമസത്തിനായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് കനേഡിയന്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. സ്റ്റഡി പെര്‍മിറ്റില്‍ ഉള്‍പ്പെടെ ഇതിന്റെ ആവശ്യം വരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്തോ-കനേഡിയന്‍ എംപി അര്‍പണ്‍ ഖന്ന ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സിറ്റിസണ്‍ഷിപ്പ് & ഇമിഗ്രേഷന്‍ തുടര്‍ച്ചയായി ചോദ്യം ഉന്നയിച്ചതോടെയാണ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ മറുപടി നല്‍കിയത്. 'ടെമ്പററി റസിഡന്റ്‌സിന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല', മില്ലര്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് വേരിഫിക്കേഷന്റെ ഭാഗമായി ബയോമെട്രിക്‌സ്, ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പാര്‍ട്ണര്‍, പോലീസ് ഡേറ്റാബേസ് ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വരുന്ന രാജ്യത്ത് നിന്നുള്ള പോലീസ് സര്‍ട്ടിഫിക്കറ്റ് ടെമ്പററി റസിഡന്റ്‌സിന് ആവശ്യമില്ല. സെക്യൂരിറ്റി സ്‌ക്രീനിംഗില്‍ ഇത് വേണമെന്ന് ഓഫീസര്‍ തീരുമാനിച്ചാല്‍ മാത്രമാണ് ഇതിന്റെ ആവശ്യം വരികയെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends