വിജയിക്കാന്‍ നെതന്യാഹു തടസം സൃഷ്ടിക്കുകയാണ്, നയങ്ങളില്‍ വിയോജിപ്പ്; രാജിവെച്ച് മന്ത്രി ബെന്നി ഗാന്റ്‌സ്

വിജയിക്കാന്‍ നെതന്യാഹു തടസം സൃഷ്ടിക്കുകയാണ്, നയങ്ങളില്‍ വിയോജിപ്പ്; രാജിവെച്ച് മന്ത്രി ബെന്നി ഗാന്റ്‌സ്
ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ രാജിവെച്ച് ഇസ്രായേല്‍ യുദ്ധ കാബിനറ്റ് മന്ത്രി. ഗാസയുടെ യുദ്ധാനന്തര പദ്ധതിക്ക് നെതന്യാഹു അംഗീകാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍ ജനറലും പ്രതിരോധ മന്ത്രിയും എമര്‍ജന്‍സി ബോഡിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളില്‍ ബെന്നി ഗാന്റ്‌സ് വിയോജിപ്പും രേഖപ്പെടുത്തി.

ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്‌സ് നേരത്ത വ്യക്തമാക്കിയിരുന്നു. ജൂണ്‍ 8നുള്ളില്‍ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ബെന്നി ഗാന്റ്‌സ് പറഞ്ഞത്. ഇതിന് അനുകൂല നടപടികളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു രാജി.

ഹൃദയ വേദനയോടെയാണ് രാജി വയ്ക്കുന്നതെന്ന് ടെല്‍ അവീവില്‍ രാജി പ്രഖ്യാപനത്തിനിടെ ബെന്നി ഗാന്റ്‌സ് പ്രതികരിച്ചു. ശരിയായ വിജയത്തില്‍ എത്തിച്ചേരുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തടസം സൃഷ്ടിക്കുകയാണെന്നും അതാണ് രാജിക്ക് കാരണമെന്നും വ്യക്തമാക്കിയാണ് ബെന്നി ഗാന്റ്‌സ് രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച ശേഷമാണ് രാജി. പ്രതിപക്ഷ നേതാവ് യേഡ ലാപിഡ് അടക്കമുള്ളവര്‍ ബെന്നി ഗാന്റ്‌സിന്റെ തീരുമാനത്തെ പിന്തുണച്ച് പ്രതികരണം അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends