മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും ; പ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല

മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും ; പ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല
പുതിയ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാര്‍ ഇന്ന് മുതല്‍ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച പൂര്‍ത്തിയായെങ്കിലും ഇന്നലെ വളരെ വൈകി മാത്രമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് വിജ്ഞാപനം ഇറങ്ങിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ ചുമതല ഏറ്റെടുക്കാന്‍ അല്പം വൈകിയത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സൗത്ത് ബ്ലോക്കില്‍ എത്തി അധികാരം ഏറ്റെടുത്തിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷാ, ധനമന്ത്രിയായി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ് എന്നിവര്‍ തുടരുന്ന സാഹചര്യത്തില്‍ സൗത്ത് ബ്ലോക്കിലെയും നോര്‍ത്ത് ബ്ലോക്കിലെയും മന്ത്രിമാരുടെ ഓഫീസുകളില്‍ മാറ്റം ഉണ്ടാകില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും വൈകാതെ ചുമതല ഏല്‍ക്കും.

സുരേഷ് ഗോപി ടൂറിസം പെട്രോളിയം സഹമന്ത്രിയാകും. ജോര്‍ജ് കുര്യന്‍ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയാകും.

റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിന്‍ ഗഡ്കരിയുടെ വകുപ്പുകള്‍. എസ് ജയശങ്കര്‍ വിദേശകാര്യവും അശ്വിനി വൈഷ്ണവ് റെയില്‍വേയും ഭരിക്കും. അശ്വിനി വൈഷ്ണവവിനെ കൂടാതെ അജയ് തംതയും ഹര്‍ഷ് മല്‍ഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നല്‍കിയിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മനോഹര്‍ ലാല്‍ ഖട്ടര്‍ നഗരാസൂത്രണവും ധര്‍മേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എല്‍ജെപിയുടെ മന്‍സൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയല്‍ വ്യവസായവും കൈകാര്യം ചെയ്യും. ജിതന്‍ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹന്‍ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സര്‍ബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീല്‍ വകുപ്പും ഹര്‍ദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. പീയൂഷ് ഗോയല്‍ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും.

Other News in this category



4malayalees Recommends