പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ അജ്ഞാത ജീവി ; ചര്‍ച്ചയില്‍ പ്രതികരിച്ച് ഡല്‍ഹി പൊലീസ്

പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ അജ്ഞാത ജീവി ; ചര്‍ച്ചയില്‍ പ്രതികരിച്ച് ഡല്‍ഹി പൊലീസ്
പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ ഒരു ജീവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അവ്യക്തമായി മാത്രമാണ് ഇത് വീഡിയോയില്‍ പതിഞ്ഞത്. രാഷ്ട്രപതിഭവനില്‍ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. പൂച്ചയെപ്പോലെയുള്ള ജീവി എന്ന തരത്തിലാണ് വീഡിയോ വൈറലായത്.

ബിജെപി എം പി ദുര്‍ഗാദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തില്‍ ജീവി നടന്നുപോകുന്നത്. ഇതിനെചൊല്ലിയുള്ള ദുരൂഹതകളെല്ലാം നീങ്ങിയെന്നാണ് ഇപ്പോള്‍ ദില്ലി പൊലീസ് പറയുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിയെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അത് ഏതോ വന്യമൃഗമാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍, അതു സംബന്ധിച്ച് എല്ലാ ആശങ്കകളും ആവശ്യമില്ലാത്തതാണ്. അതൊരു സാധാരണ വളര്‍ത്തുപൂച്ചയാണ്. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ഡല്‍ഹി പൊലീസ് എക്‌സില്‍ കുറിച്ചു.

Other News in this category



4malayalees Recommends