'മോദി കാ പരിവാര്‍'; സാമൂഹിക മാധ്യമങ്ങളിലെ 'മോദിയുടെ കുടുംബം' ടാഗ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

'മോദി കാ പരിവാര്‍'; സാമൂഹിക മാധ്യമങ്ങളിലെ 'മോദിയുടെ കുടുംബം' ടാഗ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
സമൂഹ മാധ്യമങ്ങളില്‍ നിന്നും 'മോദി കാ പരിവാര്‍' ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പേര് നീക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും എക്‌സിലാണ് ഇത് സംബന്ധിച്ച ആഹ്വാനം മോദി നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി 'മോദി കാ പരിവാര്‍' സമൂഹ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി 'മോദി കാ പരിവാര്‍' എന്ന് സോഷ്യല്‍മീഡിയകളില്‍ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നല്‍കി. ഇന്ത്യയിലെ ജനങ്ങള്‍ എന്‍ഡിഎ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

Other News in this category



4malayalees Recommends