പൂനെ വാഹനാപകടം; രക്ത സാമ്പിള്‍ മാറ്റിയ കേസില്‍ പ്രതിയായ ഡോക്ടര്‍ മുമ്പും പണം വാങ്ങി പ്രതികളെ സഹായിച്ചിരുന്നതായി റിപ്പോര്‍ട്ട്

പൂനെ വാഹനാപകടം; രക്ത സാമ്പിള്‍ മാറ്റിയ കേസില്‍ പ്രതിയായ ഡോക്ടര്‍ മുമ്പും പണം വാങ്ങി പ്രതികളെ സഹായിച്ചിരുന്നതായി റിപ്പോര്‍ട്ട്
ബൈക്ക് യാത്രികരായ രണ്ട് പേരെ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ പോര്‍ഷെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ അജയ് തവാഡെയ്ക്ക് എതിരെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ പ്രതിയായ 17കാരന്റെ രക്തസാമ്പിളുകള്‍ മദ്യം കഴിക്കാത്ത മറ്റൊരാളുടെ രക്തസാമ്പിളുമായി വെച്ച് മാറ്റിയത്തിന്റെ പേരില്‍ ഡോക്ടറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തവാഡെ ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിയെന്ന് പൂനെ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ രക്തസാമ്പിളുകള്‍ മദ്യം കഴിക്കാത്ത മറ്റാളുകളുടെ രക്തസാമ്പിളുകളിലേയ്ക്ക് മാറ്റാന്‍ ഡോക്ടറുടെ ഇടനിലക്കാരുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരം സഹായങ്ങള്‍ ലഭിക്കുന്നതോടെ ചെറിയ കുറ്റം ചുമത്തി പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നും പൊലീസ് പറയുന്നു. സാധാരണയായി 5 ലക്ഷത്തിന് മുകളിലുള്ള സേവനത്തിനായി ബ്രോക്കര്‍മാര്‍ ലക്ഷങ്ങള്‍ ആവശ്യപ്പെടുമെന്നും ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഓഹരി ഡോ. ??തവാഡെക്ക് നല്‍കുമെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Other News in this category



4malayalees Recommends