തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാര്‍ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു

തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാര്‍ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു
ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാര്‍ എതിര്‍ദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8ന് ജാര്‍ഖണ്ഡില്‍ ധന്‍ബാദ് ഡിവിഷനു കീഴിലെ കുമണ്ഡിഹ് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സാസാറാം റാഞ്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് ആരോ സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് സ്റ്റേഷനു സമീപം ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ചിലര്‍ പുറത്തേക്കു ചാടി പാളം മുറിച്ചുകടന്നതും ചരക്കുവണ്ടിയിടിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എഞ്ചിനില്‍ തീപിടിച്ചെന്ന അഭ്യൂഹം പെട്ടെന്ന് പരന്നതായും ഇതോടെ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായതായും ദൃക്‌സാക്ഷി പറയുന്നു. എന്നാല്‍ ട്രെയിനിന് തീ പിടിച്ചിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends