അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യം,ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ; അഭിപ്രായ വ്യത്യാസം തുടരുന്നതായി സൂചന

അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യം,ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ; അഭിപ്രായ വ്യത്യാസം തുടരുന്നതായി സൂചന
അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അടുത്ത വര്‍ഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുന്നുവെന്നാണ് ചോദ്യത്തിന് ട്രൂഡോ മറുപടി നല്‍കിയത്. ഇന്ത്യ കാനഡ നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം പ്രസക്തമാകുന്നത്.

ജി7 കൂട്ടായ്മയുടെ പ്രസിഡന്റായി ഈ വര്‍ഷം ഇറ്റലി തുടരും. പ്രധാനമന്ത്രി മെലോനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലെ കനാന്‍സ്‌കിലാണ് 2025 ലെ ജി7 ഉച്ചകോടി നടക്കുക. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കാനഡ പ്രഖ്യാപിച്ചത്. യുഎസ്, യുകെ, കാനഡ, ജെര്‍മനി, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.

ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ നടന്ന 2024 ലെ ജി 7 ഉച്ചകോടിയില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇറ്റലിയിലെത്തി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ആദ്യ വിദേശ പരിപാടിയായിരുന്നു ഇത്.

മോദിയും ട്രൂഡോയും ഇറ്റലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കനേഡിയന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്. ഖലിസ്ഥാന അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യകാനഡ ബന്ധം വഷളായ ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

Other News in this category



4malayalees Recommends