അമേരിക്കന്‍ പൗരന്മാരുടെ കുടിയേറ്റക്കാരായ പങ്കാളികള്‍ക്ക് പൗരത്വം നല്‍കും ; വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് സഹായമാവുന്ന പ്രഖ്യാപനവുമായി ജോ ബൈഡന്‍

അമേരിക്കന്‍ പൗരന്മാരുടെ കുടിയേറ്റക്കാരായ പങ്കാളികള്‍ക്ക് പൗരത്വം നല്‍കും ; വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് സഹായമാവുന്ന പ്രഖ്യാപനവുമായി ജോ ബൈഡന്‍
അമേരിക്കന്‍ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികള്‍ക്ക് പൗരത്വം നല്‍കാന്‍ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡന്‍ ആണ് അഞ്ച് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി ഗ്രീന്‍ കാര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പുതിയ നയത്തിന്റെ ഗുണഫലം അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കാണ് ലഭിക്കുക. കുടിയേറ്റക്കാര്‍ 2024 ജൂണ്‍ 17 ന് അമേരിക്കയില്‍ താമസം ആരംഭിച്ചിട്ട് 10 വര്‍ഷമെങ്കിലും ആയിരിക്കണം എന്നതാണ് പൗരത്വത്തിന് യോഗ്യത നേടാനുള്ള പ്രധാന മാനദണ്ഡം. ഇവര്‍ അമേരിക്കന്‍ പൗരനെ വിവാഹം കഴിച്ചിരിക്കണം. ഈ യോഗ്യതയുള്ള അംഗീകൃത അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷം സമയമുണ്ട്. മാത്രമല്ല, ഇവര്‍ക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റും നാടുകടത്തലില്‍ നിന്നുള്ള സംരക്ഷണവും ലഭിക്കും.

ഇതിന് പുറമെ, അമേരിക്കന്‍ പൗരന്മാരെ വിവാഹം കഴിച്ചവരുടെ അമേരിക്കന്‍ പൗരന്മാരല്ലാത്ത മക്കള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. വിവാഹകാലാവധി എത്ര വേണമെന്ന് വ്യവസ്ഥയില്ല. ജൂണ്‍ 17ന് അമേരിക്കയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം.

വേനല്‍ അവസാനത്തോടെ ഇതിനായി അപേക്ഷ സമര്‍പ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Other News in this category



4malayalees Recommends