ഫ്‌ലാഗ്‌പോളിങ് നിര്‍ത്തലാക്കി കാനഡ ; അതിര്‍ത്തിയില്‍ വിദേശ പൗരന്മാര്‍ക്കുള്ള ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ഇനി ലഭിക്കില്ല

ഫ്‌ലാഗ്‌പോളിങ് നിര്‍ത്തലാക്കി കാനഡ ; അതിര്‍ത്തിയില്‍ വിദേശ പൗരന്മാര്‍ക്കുള്ള ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ഇനി ലഭിക്കില്ല
പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ വിദേശ പൗരന്മാര്‍ക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് സംവിധാനം കാനഡ നിര്‍ത്തലാക്കി. ഫ്‌ളാഗ് പോളിങ് കുറയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കാനുമാണ് പുതിയ നടപടി.

ഫ്‌ളാഗ് പോളിങ് എന്നത് ഒരു വീസയ്ക്ക് അപേക്ഷിക്കുന്നതിനായി ഒരു ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗിലൂടെയോ പോര്‍ട്ട് ഓഫ് എന്‍ട്രിയിലൂടേയോ കാനഡയില്‍ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ വീണ്ടും പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. കാനഡയിലെ താല്‍ക്കാലിക താമസക്കാര്‍ ജോലിയ്‌ക്കോ പഠനാനുമതിക്കോ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്.

നിയമപരമായ ഒരു സംവിധാനമാണെങ്കിലും ഫ്‌ളാഗ്‌പോളിങ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളേയും മറ്റ് പ്രധാന ചുമതലകളേയും ഗണ്യമായി ബാധിച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വാണിജ്യ ചരക്കുകളുടെ നീക്കം വേഗത്തിലാക്കുകയും ചെയ്യുമെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രതീക്ഷിക്കുന്നു.

Other News in this category



4malayalees Recommends