ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി ; ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം ; പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂഡോയ്ക്ക് ജനങ്ങളുടെ താക്കീതായി ഫലം

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടി ; ഉപതിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം ; പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂഡോയ്ക്ക് ജനങ്ങളുടെ താക്കീതായി ഫലം
കാനഡയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോ സെന്റ് പോളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വന്‍ ജയം. അടുത്ത വര്‍ഷം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവ് ഡോണ്‍ സ്റ്റുവര്‍ട്ട് 192 ല്‍ 189 വോട്ട് നേടിയാണ് വിജയിച്ചത്.

1993 മുതല്‍ ലിബറല്‍ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. 2011 ലെ പൊതു തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാര്‍ട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ആ വര്‍ഷം പാര്‍ട്ടിക്ക് ആകെ ലഭിച്ച 34 സീറ്റുകളില്‍ ആശ്വാസമായത് ടൊറന്റോ സെന്റ് പോളിലെ വിജയമായിരുന്നു.

ഈ ഫലം ആവര്‍ത്തിച്ചാല്‍ 2025 ലെ തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Other News in this category



4malayalees Recommends