വാടക കൊടുക്കാനായി ജോലിയെടുക്കുന്ന കാനഡക്കാര്‍; ടൊറന്റോ, വാന്‍കോവര്‍ എന്നിവിടങ്ങളില്‍ വരുമാനത്തിന്റെ 63 ശതമാനവും വാടക 'കവരുന്നു'?

വാടക കൊടുക്കാനായി ജോലിയെടുക്കുന്ന കാനഡക്കാര്‍; ടൊറന്റോ, വാന്‍കോവര്‍ എന്നിവിടങ്ങളില്‍ വരുമാനത്തിന്റെ 63 ശതമാനവും വാടക 'കവരുന്നു'?
കാനഡയില്‍ താമസിക്കുന്നത് ചെലവേറിയ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചത് പോലും ഈയൊരു അവസ്ഥ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ കാനഡയില്‍ താമസസ്ഥലത്തിന് വാടക കൊടുക്കുമ്പോള്‍ കിട്ടിയ വരുമാനം മുഴുവന്‍ തീരുന്ന അവസ്ഥയാണ് പലര്‍ക്കും പറയാനുള്ളത്.

വരുമാനത്തിന്റെ 30 ശതമാനം വാടക നല്‍കണമെന്നാണ് ഉപദേശമെങ്കിലും ഇതിലേറെ തുക വാടകയ്ക്കായി ചെലവാക്കേണ്ടി വരുന്നതായി കനേഡിയന്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പ്രീത് ബാനര്‍ജി സിബിസിയോട് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ വരുമാനത്തിന്റെ 63 ശതമാനമാണ് വാടകയ്ക്ക് കഴിയുന്നവര്‍ക്ക് വാടക ഇനത്തില്‍ ചെലവാക്കേണ്ടി വരുന്നതെന്ന് ബാനര്‍ജി ചൂണ്ടിക്കാണിച്ചു. ടൊറന്റോ, വാന്‍കോവര്‍ പോലുള്ള വലിയ നഗരങ്ങളിലാണ് ഇത് കൂടുതല്‍ ദൃശ്യമാകുന്നത്.

1981-ലെ യുഎസ് നിബന്ധനകളില്‍ നിന്നും കടമെടുത്ത ഉപദേശം ഇന്നത്തെ അവസ്ഥയില്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് ബാനര്‍ജി വ്യക്തമാക്കി. എന്നിരുന്നാലും ബാക്കി കാര്യങ്ങള്‍ കൂടി കഴിഞ്ഞ് പോകണമെങ്കില്‍ വാടക വരുമാനത്തിന്റെ 50 ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

Other News in this category



4malayalees Recommends