പുതിയ പ്രൊവിന്‍ഷ്യല്‍ സെലക്ഷനില്‍ നോമിനേഷനുകള്‍ നല്‍കി ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക്, മാനിബോട്ട, ആല്‍ബെര്‍ട്ട പ്രൊവിന്‍സുകള്‍

പുതിയ പ്രൊവിന്‍ഷ്യല്‍ സെലക്ഷനില്‍ നോമിനേഷനുകള്‍ നല്‍കി ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്ക്, മാനിബോട്ട, ആല്‍ബെര്‍ട്ട പ്രൊവിന്‍സുകള്‍
തങ്ങളുടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ പ്രോഗ്രാം, പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാം എന്നിവയിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നോമിനേഷനുകള്‍ നല്‍കി നാല് പ്രൊവിന്‍സുകള്‍.

പ്രൊഫഷണല്‍ അനുഭവപരിചയം, തൊഴില്‍, ഭാഷാപ്രാവീണ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. ഈ ഘടകങ്ങള്‍ പ്രകാരം പിഎന്‍പികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ നിശ്ചയിക്കും. ഓരോ പ്രൊവിന്‍സിനും ഇത് വ്യത്യസ്തമായിരിക്കും.

ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം പ്രകാരം സ്‌കില്‍ഡ് വര്‍ക്കര്‍, ഇന്റര്‍നാഷണല്‍ ഗ്രാജുവേറ്റ്, എന്‍ട്രി ലെവല്‍, സെമി സ്‌കില്‍ഡ് എന്നിവയിലായി നാല് സ്ട്രീമുകളില്‍ മിനിമം സ്‌കോര്‍ 134 ഉള്ളവരെയാണ് ക്ഷണിച്ചത്. പെര്‍മനന്റ് റസിഡന്‍സിന് 110 സ്‌കോറും വേണ്ടിവന്നു.

മനിബോട്ടയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ് സ്ട്രീമില്‍ 721 സ്‌കോര്‍ ലഭിച്ചവര്‍ക്കാണ് പിഎന്‍പി സ്‌കീമില്‍ ഇന്‍വിറ്റേഷന്‍ നല്‍കിയത്.

Other News in this category



4malayalees Recommends