കഫേയില്‍ ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്റെ മരണം, ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാര്‍ 30 മണിക്കൂറോളം '' ശല്യം ' ചെയ്തില്ല !!

കഫേയില്‍ ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്റെ മരണം, ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാര്‍ 30 മണിക്കൂറോളം '' ശല്യം ' ചെയ്തില്ല !!
ഇന്റര്‍നെറ്റ് കഫേയിലിയിരുന്ന് ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരന്‍ മരിച്ചു. ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ 30 മണിക്കൂറിന് ശേഷമാണ് മരണ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ചൈനയിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഫേയിലെ പതിവ് സന്ദര്‍ശകനായിരുന്ന യുവാവ് ഒരു ദിവസം രാത്രിയാണ് എത്തിയത്. സാധാരണ ആറ് മണിക്കൂറൊക്കെ തുടര്‍ച്ചയായി കഫേയില്‍ ഗെയിം കളിക്കാനായി ഇയാള്‍ ചെലവഴിക്കുമായിരുന്നത്രെ. പിറ്റേ ദിവസം ഉറങ്ങുന്നത് കണ്ട് ജീവനക്കാര്‍ വിളിച്ചില്ല. അടുത്ത ദിവസം തട്ടി വിളിച്ചപ്പോഴാണ് ശരീരം തണുത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കഫേ ജീവനക്കാരുടെ വാദം. രാവിലെ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇയാള്‍ ഇരുന്നതിന്റെ അടുത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലെന്നും അതിന് മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് നിഗമനം.

അതേസമയം മരിച്ചയാളുടെ ബന്ധു കഫേ ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒരാളുടെ മരണം ഇത്രയധികം സമയം ആരും ശ്രദ്ധിക്കാതെ പോകുന്നത് എങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സംഭവത്തില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്.




Other News in this category



4malayalees Recommends