'ആധാറുമായി വരുന്നവര്‍ മാത്രം എന്നെ കണ്ടാല്‍ മതി'; പുതിയ സന്ദര്‍ശക നിയമവുമായി കങ്കണ

'ആധാറുമായി വരുന്നവര്‍ മാത്രം എന്നെ കണ്ടാല്‍ മതി'; പുതിയ സന്ദര്‍ശക നിയമവുമായി കങ്കണ
വോട്ടര്‍മാര്‍ക്ക് തന്നെ കാണാന്‍ പുതിയ സന്ദര്‍ശക നിയമവുമായി ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ട്. തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് കങ്കണ പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തന്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടായി അവര്‍ ആവശ്യപ്പെട്ടു.

'ധാരാളം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തില്‍ എഴുതണം. എന്നാല്‍ നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരില്ല' കങ്കണ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍, അവര്‍ക്ക് മണാലിയിലെ തന്റെ വീട് സന്ദര്‍ശിക്കാമെന്നും മാണ്ഡിയിലുള്ള ആളുകള്‍ക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദര്‍ശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങള്‍ക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. അതേസമയം കങ്കണയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

Other News in this category



4malayalees Recommends