അഞ്ജലി മേനോന് ഒരുപാട് കത്തയച്ചും, പ്രൊഫൈല്‍ അയച്ചുകൊടുത്തുമാണ് ആ കഥാപാത്രം എനിക്ക് കിട്ടിയത്: പാര്‍വതി തിരുവോത്ത്

അഞ്ജലി മേനോന് ഒരുപാട് കത്തയച്ചും, പ്രൊഫൈല്‍ അയച്ചുകൊടുത്തുമാണ് ആ കഥാപാത്രം എനിക്ക് കിട്ടിയത്: പാര്‍വതി തിരുവോത്ത്
മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. 2006 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'നോട്ട്ബുക്കിലും' മികച്ച പ്രകടനമായിരുന്നു പാര്‍വതി കാഴ്ചവെച്ചത്. പിന്നീട് തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലും പാര്‍വതി സജീവമായിരുന്നു. 2025ല്‍ പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം 'ബാംഗളൂര്‍ ഡെയ്‌സി'ലൂടെയാണ് പിന്നീട് കരിയറില്‍ വലിയൊരു ബ്രേക്ക്ത്രൂ പാര്‍വതിക്ക് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം 'എന്ന് നിന്റെ മൊയ്ദീന്‍' എന്ന ചിത്രത്തില്‍ കാഞ്ചനമാലയായി ഗംഭീര പ്രകടനമായിരുന്നു പാര്‍വതി കാഴ്ചവെച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ആണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ തന്റെ സിനിമാ ജെവേതത്തെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വ്വതി. ആദ്യത്തെ രണ്ട് സിനിമകള്‍ കഴിഞ്ഞതിന് ശേഷമാണ് അഭിനയം തന്നെയാണ് മേഖലയെന്ന് താന്‍ തിരിച്ചറിഞ്ഞത് എന്നാണ് പാര്‍വതി പറയുന്നത്. ബാംഗളൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലെ സേറ എന്ന കഥാപാത്രം ലഭിച്ചത്, ഒരുപാട് കത്തുകള്‍ അയച്ചും, പ്രൊഫൈല്‍ ഷെയര്‍ ചെയ്തുമാണെന്നാണ് പാര്‍വ്വതി പറയുന്നത്.

'ഔട്ട് ഓഫ് സിലബസും നോട്ട്ബുക്കും കഴിഞ്ഞതിന് ശേഷമാണ് ശരിക്കും അഭിനയം തന്നെ മതിയെന്ന ക്ലാരിറ്റി എനിക്ക് കിട്ടിയത്. അതിന് ശേഷം വിനോദയാത്ര വന്നു. ഒരു വേഷം കിട്ടുമ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു. പതിനെട്ട് വര്‍ഷമായി പക്ഷെ അന്നത്തെ ഞാന്‍ തന്നെയാണ് ഇന്നും എന്റെയുള്ളിലെ ഞാന്‍. എനിക്കിപ്പോഴുമത് മാറിയിട്ടില്ല. ഉയര്‍ച്ചയും താഴ്ച്ചയും വന്ന് പോയാലും എന്റെ കഥാപാത്രം സിനിമക്ക് ആവശ്യമാണോ എന്നറിഞ്ഞാല്‍ മാത്രം മതി. അത് രണ്ട് സീനാണെങ്കിലും അഞ്ചു സീനാണെങ്കിലും എന്തെങ്കിലും ഒരു കോണ്‍ട്രിബ്യൂഷന്‍ ആ കഥാപാത്രത്തിന് നല്‍കാന്‍ കഴിയണം, അത് ഇന്‍ട്രസ്റ്റിങ്ങാണ്.

അഞ്ജലി മേനോന് ഞാന്‍ ഒരുപാട് കത്ത് എഴുതിയും മെസേജ് അയച്ചും ലിങ്ക്ഡ് ഇന്‍പ്രൊഫൈല്‍ അയച്ചുമൊക്കെയാണ് എങ്ങനെയൊക്കെയോ ബാംഗ്ലൂര്‍ ഡേയ്‌സിലെ ആ വേഷം എനിക്ക് കിട്ടിയത്. ഇപ്പോഴും അതുപോലെയാണ്. ഒരു കഥാപാത്രം കിട്ടുമ്പോള്‍ അതിന്റെ വലിപ്പ ചെറുപ്പം തീരുമാനിക്കാന്‍ ഞാന്‍ ആളല്ല.' എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞത്.

Other News in this category



4malayalees Recommends