അംബാനി കല്യാണത്തിലെ താരങ്ങള്‍ ഐശ്വര്യ റായും മകള്‍ ആരാധ്യയും, അഭിഷേക് ബച്ചനെത്താത്തതും ചര്‍ച്ചയായി
താര സമ്പന്നമായിരുന്നു അനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹം. 5000 കോടി ചിലവില്‍ നടത്തിയ ആര്‍ഭാട വിവാഹത്തിന് ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രമുഖരും സെലിബ്രിറ്റികളും ഉള്‍പ്പെടെ ഏറെപ്പേര്‍ സാന്നിധ്യമറിയിച്ചു. എന്നാല്‍ വിവാഹത്തില്‍ തിളങ്ങിയത് ലോക സുന്ദരി ഐശ്വര്യ റായും മകള്‍ ആരാധ്യയുമായിരുന്നു. ഐശ്വര്യയുടെ കൈ പിടിച്ച് നടന്നിരുന്ന ആരാധ്യയ്ക്ക് ഒട്ടറെ മാറ്റങ്ങള്‍ വന്നെന്നാണ് ആരാധകര്‍ പറയുന്നത്.
ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം സൂഷ്മമായി നിരീക്ഷിക്കുന്ന ആരാധകര്‍ അവള്‍ അമ്മയ്‌ക്കൊപ്പം വളര്‍ന്നെന്നാണ് പറയുന്നത്. നെറ്റിയിലേക്കു വെട്ടിയിട്ട മുടിയുമായി ക്യൂട്ട് ലുക്കില്‍ നടന്ന ആരാധ്യയല്ല ഇപ്പോഴത്തേത്. ലെയര്‍ കട്ട് ചെയ്ത മുടി ഇരുവശങ്ങളിലേക്കും വകഞ്ഞിട്ട് എത്തിയതോടെ ആരാധ്യ മുതിര്‍ന്ന കുട്ടിയായി എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. അധിക ആഡംബരങ്ങളില്ലാതെ ഇളം പച്ചയും നീലയും ഇടകലര്‍ന്ന അനാര്‍ക്കലിയില്‍ അതി സുന്ദരിയായാണ് ആരാധ്യ എത്തിയത്.
എന്നാല്‍ അല്‍പം ഹെവി ലുക്കിലാണ് ഐശ്വര്യ റായ് എത്തിയത്. ചുവപ്പു നിറത്തിലുള്ള ക്രിംസണ്‍ അനാര്‍ക്കലിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം വലിയ നെക്ക് പീസും ഇയര്‍ റിങ്ങുകളും നെറ്റിച്ചുട്ടിയും പെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഐശ്വര്യയ്ക്കും മകള്‍ക്കുമൊപ്പം അഭിഷേക് ബച്ചന്‍ ചിത്രങ്ങളില്‍ പോസ് ചെയ്യാതിരുന്നത് ബോളിവുഡില്‍ വീണ്ടും ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ ഏറെ കാലമായി ബോളിവുഡില്‍ സജീവമാണ്. അനന്ദ് അംബാനി വിവാഹത്തിന് അഭിഷേക് ബച്ചനെത്തിയത് അമിതാഭ് ബച്ചനും ജയാ ബച്ചനും സഹോദരിയ്ക്കും ഒപ്പമാണ്. ഇതോടെ ഇരുവരും വിവാഹ ബന്ധം പിരിയാതെ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.