കിടിലന്‍ ലുക്കില്‍ കിം കദാര്‍ഷിയന്‍, ഒപ്പം ഐശ്വര്യയും

കിടിലന്‍ ലുക്കില്‍ കിം കദാര്‍ഷിയന്‍, ഒപ്പം ഐശ്വര്യയും
അനന്ത്‌രാധിക വിവാഹാഘോഷത്തില്‍ എത്തിയ പ്രധാന സെലിബ്രിറ്റികളില്‍ ഒരാളാണ് കിം കദാര്‍ഷിയന്‍. ഐശ്വര്യയ്‌ക്കൊപ്പമുള്ള കിമ്മിന്റെ ഒരു സെല്‍ഫി ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദേസി ലുക്കിലാണ് ഐശ്വര്യക്കൊപ്പം കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐശ്വര്യയെ ക്യൂന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കിം ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി എത്തിയത്. കിമ്മിനൊപ്പം സഹോദരി ക്ലോ കദാര്‍ഷിയനും എത്തിയിരുന്നു.

അതേസമയം, വിവാഹച്ചടങ്ങുകളില്‍ ഐശ്വര്യ റായ് മകള്‍ക്കൊപ്പം എത്തിയത്. എന്നാല്‍ അഭിഷേക് ബച്ചന്‍ പിതാവ് അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍ സഹോദരി ശ്വേത, ശ്വേതയുടെ ഭര്‍ത്താവും മക്കളും ഒന്നിച്ചാണ് അംബാനി കല്യാണത്തിന് എത്തിയത്.

Other News in this category



4malayalees Recommends