ഗോള്‍ഡന്‍ ലെഹങ്ക അണിഞ്ഞ് ലുക്കില്‍ ജാന്‍വി

ഗോള്‍ഡന്‍ ലെഹങ്ക അണിഞ്ഞ് ലുക്കില്‍ ജാന്‍വി
അനന്ത് അംബാനിയുടെ വിവാഹത്തിനെത്തിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ ശ്രദ്ധനേടുന്നത്. ഗോള്‍ഡന്‍ ലെഹങ്ക അണിഞ്ഞാണ് ജാന്‍വി കപൂര്‍ വിവാഹത്തിന് എത്തിയത്. ആഡംബര കല്യാണത്തിന് സ്വര്‍ണ്ണ ആഭരണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ബ്രലെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്.

യഥാര്‍ത്ഥ സ്വര്‍ണ്ണ ടെമ്പിള്‍ ആഭരണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ബ്രലെറ്റ് ബ്ലൗസ്. വിലയേറിയ മരതകം, മാണിക്യ കല്ലുകള്‍ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ കസ്റ്റംമെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേല്‍ ആണ് താരത്തിന്റെ സ്‌റ്റൈലിസ്റ്റ്.

കല്ലുകള്‍ പതിച്ച ചോക്കര്‍ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളുമാണ് താരം അണിഞ്ഞത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Other News in this category



4malayalees Recommends