സാരിയില്‍ കിടിലന്‍ ലുക്കില്‍ സംയുക്ത മേനോന്‍

സാരിയില്‍ കിടിലന്‍ ലുക്കില്‍ സംയുക്ത മേനോന്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് സംയുക്ത മേനോന്‍. താരമിപ്പോള്‍ മോളിവുഡും കോളിവുഡും താണ്ടി ബോളിവുഡ് എന്‍ട്രിക്കായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാരിയാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ബോള്‍ഡ് ആന്റ് ബ്യൂട്ടി ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പിങ്ക് സാരിക്കൊപ്പം ലോ നെക്ക് എംബ്രോയിഡറി ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. വെള്ളയും പിങ്കും കല്ലുകള്‍ പതിപ്പിച്ച ഹെവി ചോക്കറും കമ്മലുമാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഐ മേക്കപ്പിന് പ്രാധാന്യം കൊടുത്താണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. കണ്ണുകളില്‍ ലെന്‍സും ഉപയോഗിച്ചിട്ടുണ്ട്. പിങ്ക് ലിപ്സ്റ്റിക്കാണ് താരം ഉപയോഗിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends