പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല...മനഃപൂര്‍വ്വം ആരേയും രമേശ് അണ്ണാച്ചി വേദനിപ്പിക്കില്ല, ആസിഫിനോട് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമെന്ന് ശരത്

പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല...മനഃപൂര്‍വ്വം ആരേയും രമേശ് അണ്ണാച്ചി വേദനിപ്പിക്കില്ല, ആസിഫിനോട് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമെന്ന് ശരത്
നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സംഭവത്തില്‍ കലസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ശരത്.

'പുരസ്‌കാര ദാന ചടങ്ങുകളില്‍ നമുക്ക് പുരസ്‌കാരം തരുന്ന ആള്‍ ഒരു പ്രതിനിധിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളുമായിരിക്കും. അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരന് വേദനിപ്പിച്ചുവെങ്കില്‍, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളു,' എന്ന് ശരത് പറഞ്ഞു.

പോസ്റ്റിങ്ങനെ

കല എന്നത് ദൈവീകം ആണ് അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്.. ചിലര്‍ അഭിനയത്തില്‍ മറ്റു ചിലര്‍ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്...ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള്‍ കാണേണ്ടത്...

പുരസ്‌കാര ദാന ചടങ്ങുകളില്‍ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്... അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരന് വേദനിപ്പിച്ചു എങ്കില്‍,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഒള്ളു..

രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ് , മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി...

അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്... ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്... എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍ ??പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല...അപ്പോള്‍ ആസിഫ്‌നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു 'പോട്ടെടാ ചെക്കാ' വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെല്‍ നിന്റെയൊപ്പം ഞങള്‍ എല്ലാരും ഉണ്ട്...Asif Ali

Other News in this category



4malayalees Recommends