യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്മാറണമെന്ന അഭിപ്രായത്തില്‍ ഒബാമയും ? ബൈഡന്‍ പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടി തോക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി സൂചന

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്മാറണമെന്ന അഭിപ്രായത്തില്‍ ഒബാമയും ? ബൈഡന്‍ പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടി തോക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി സൂചന
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ രംഗത്തെന്ന് റിപ്പോര്‍ട്ട്. ബൈഡന്‍ മത്സരത്തില്‍ നിന്ന് മാറണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി തോല്‍ക്കുമെന്നും ഒബാമ തന്റെ അനുയായികളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്കുളില്‍ തന്നെ ബൈഡനെതിരെ നിരവധി മുറുമുറുപ്പുകള്‍ ഉണ്ടങ്കിലും ഒബാമയെപ്പോലെ ഒരു പ്രധാനപ്പെട്ട നേതാവ് രംഗത്തുവന്നത് ബൈഡന്‍ ക്യാമ്പിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ഒബാമ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. ഇരുവരും തമ്മില്‍ രാഷ്ട്രീയത്തിനപ്പുറം മികച്ച വ്യക്തിബന്ധം കൂടിയുമാണുള്ളത്.

നേരത്തെ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാര്‍ട്ടി അനുഭാവിയുമായ നടന്‍ ജോര്‍ജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.

Other News in this category



4malayalees Recommends