പുഷ്പ 2 വൈകുമോ ?സംവിധായകനും അല്ലുവും വഴക്കില്‍ ?

പുഷ്പ 2 വൈകുമോ ?സംവിധായകനും അല്ലുവും വഴക്കില്‍ ?
വന്‍ വിജയമായ 'പുഷ്പ: ദ റൈസ്' ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂള്‍' വൈകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ കാരണം അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകനായ സുകുമാറും തമ്മിലുള്ള പിണക്കമാണ് എന്നാണ് ചര്‍ച്ചകള്‍.

പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കവെ താരം അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാന്‍ ഇടയാക്കി. അടുത്തിടെ പുഷ്പ ലുക്കില്‍ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒരു വിമാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇതും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends