ഹജ്ജ്, ഉംറ യാത്രകള്‍ ഇനി എളുപ്പമാവും

ഹജ്ജ്, ഉംറ യാത്രകള്‍ ഇനി എളുപ്പമാവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിന് ഇലക്ട്രിക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ കമ്പനിയായ ലിലിയം എയര്‍ മൊബിലിറ്റിയില്‍ നിന്ന് 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (എസ്എജി) ഒപ്പുവച്ചു.

പരമ്പരാഗത ഹെലികോപ്റ്ററിന് സമാനമായി പരന്ന പ്രതലങ്ങളില്‍ നിന്ന് നേരെ മുകളിലേക്ക് ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിവുള്ള അത്യാധുനിക വിമാനങ്ങള്‍ പരമ്പരാഗത വിമാനത്താവളങ്ങളോ ഹെലിപാഡുകളോ ആവശ്യമില്ലാതെ കാര്യക്ഷമവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യം വാഗ്ദാനം ചെയ്യാനാവുന്ന രീതിയിലാണ് ഈ ചെറു ലിലിയം വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends