വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താമസ വീസ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താമസ വീസ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള വീസകള്‍ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വര്‍ധനയെ തുടര്‍ന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയില്‍ ദീര്‍ഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളെ തുടര്‍ന്ന് കനേഡിയന്‍ വീസ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ ജീവിത ചെലവിലെ വര്‍ദ്ധനവ്, താമസം, ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്,

ഈ പ്രതിസന്ധികളെ നേരിടുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ വീസകളുടെ എണ്ണത്തില്‍ ഇതിനകം തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 437000 വീസകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 300000 വീസകള്‍ മാത്രം നല്‍കാനാണ് പദ്ധതി.

രാജ്യത്ത് തുടരാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികളുടേയും തിരിച്ചയക്കാന്‍ ഉദ്ദേശിക്കുന്നവരുടേയും എണ്ണം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. നിലവില്‍ താരതമ്യേന എളുപ്പമുള്ള പൗരത്വ പ്രത്രിയയാണ് കാനഡയുടേത്. കൂടാതെ രാജ്യത്ത് സ്ഥിരതാമസിനുള്ള എളുപ്പവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമായാണ് ആളുകള്‍ പഠന വീസകളെ കാണുന്നത്.

പഠന വീസകള്‍ക്ക് പരിധി നിശ്ചയിച്ച് രാജ്യത്ത് സ്ഥിരതാമസവും പൗരത്വവും തേടുന്നവരുടെ എണ്ണം കുയ്ക്കാനാണ് കാനഡ ലക്ഷ്യം വയ്ക്കുന്നത്. കുടിയേറ്റക്കാരെ 7 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാനാണ് പദ്ധതി.

Other News in this category



4malayalees Recommends