ജോ ബൈഡന്റെ അഭിപ്രായ സര്‍വ്വേയില്‍ വന്‍ പിന്തുണ ; 35 ശതമാനം പേര്‍ക്ക് ബൈഡന് പിന്‍ഗാമിയായി കമലഹാരിസിനെ കാണാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ട്

ജോ ബൈഡന്റെ അഭിപ്രായ സര്‍വ്വേയില്‍ വന്‍ പിന്തുണ ; 35 ശതമാനം പേര്‍ക്ക് ബൈഡന് പിന്‍ഗാമിയായി കമലഹാരിസിനെ കാണാന്‍ മടിക്കുന്നതായും റിപ്പോര്‍ട്ട്
ഡെമോക്രാറ്റുകള്‍ തന്നെ ആവശ്യം ശക്തമാക്കിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള ജോ ബൈഡന്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ. ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ നടന്ന പോളിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്. 2048 പേരില്‍ നടത്തിയ YouGov surveyയില്‍ 70 ശതമാനം പേരും ബൈഡന്റെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ട്. 16 ശതമാനം പേ!ര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പാര്‍ട്ടി തലത്തില്‍ 70 ശതമാനം ഡെമോക്രാറ്റുകളും 68 ശതമാനം സ്വതന്ത്രരും 77 ശതമാനം റിപ്പബ്ലിക്കന്‍സും ബൈഡന്റെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ 37 ശതമാനം പേര്‍ ബൈഡന് പിന്‍ഗാമിയായി കമലാ ഹാരിസിനെ അംഗീകരിക്കുന്നു. എന്നാല്‍ 35 ശതമാനം പേര്‍ക്ക് ബൈഡന് പിന്‍ഗാമിയായി മറ്റൊരാള്‍ വരണമെന്നാണ് ആഗ്രഹം. 27 പേര്‍ കൃത്യമായ മറുപടി നല്‍കിയില്ല. വൈസ് പ്രസിഡന്റിനെ 60 ശതമാനം ഡെമോക്രാറ്റുകളും പിന്തുണയ്ക്കുന്നുണ്ട്. 24 ശതമാനം റിപ്പബ്ലിക്കന്‍സിന്റെ പിന്തുണയുമുണ്ട്. സ്വതന്ത്രരില്‍ നിന്ന് 30 ശതമാനം പിന്തുണയും വൈസ് പ്രസിഡന്റായി മത്സരിക്കുന്ന കമലാ ഹാരിസിനുണ്ട്.

Other News in this category



4malayalees Recommends