ധനുഷ് ചിത്രം രായന്‍ പ്രീ ബുക്കിങ്ങ് സെയിലിലൂടെ വിറ്റത് 60,000 ടിക്കറ്റുകള്‍ !

ധനുഷ് ചിത്രം രായന്‍ പ്രീ ബുക്കിങ്ങ് സെയിലിലൂടെ വിറ്റത് 60,000 ടിക്കറ്റുകള്‍ !
ധനുഷിന്റെ അമ്പതാം ചിത്രമായ രായന്‍ 26ന് റിലീസിനെത്തുകയാണ്. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് സെയിലിലൂടെ വിറ്റത് 60,000 ടിക്കറ്റുകളാണ് എന്നാണ് ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്!നാട്ടില്‍ മാത്രം റിലീസിന് മുന്നേ നേടിയത് 1.50 കോടി രൂപയാണ്.

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്നും ചിത്രം വയലന്‍സ് നിറഞ്ഞതായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഫ്‌ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Other News in this category



4malayalees Recommends