താന്‍ ധരിച്ച വസ്ത്രം ഉചിതമാണോ എന്ന് ചിന്തിക്കുന്നില്ല, നിങ്ങള്‍ നിങ്ങളായിരിക്കുക ; വസ്ത്ര വിവാദത്തില്‍ അമല പോള്‍

താന്‍ ധരിച്ച വസ്ത്രം ഉചിതമാണോ എന്ന് ചിന്തിക്കുന്നില്ല, നിങ്ങള്‍ നിങ്ങളായിരിക്കുക ; വസ്ത്ര വിവാദത്തില്‍ അമല പോള്‍
ഏറ്റവും പുതിയ ചിത്രമായ 'ലെവല്‍ക്രോസിന്റെ' പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ എത്തിയ അമല പോളിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ചടങ്ങില്‍ അമല പോള്‍ ധരിച്ച വസ്ത്രത്തെ ബന്ധപ്പെടുത്തിയാണ് താരത്തെ അധിക്ഷേപിച്ചത്. കൂടാതെ തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയും അമല പോളിനെതിരെ രംഗത്തുവന്നിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമല പോള്‍. താന്‍ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നോ, ഉചിതമല്ലാത്തതാണെന്നോ തനിക്ക് തോന്നുന്നില്ലെന്നാണ് അമല പോള്‍ പറയുന്നത്.

'ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ചിരിക്കുന്ന വിധം അനുചിതമായിരിക്കും. എങ്ങനെയാണ് വസ്ത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജില്‍ പോകുമ്പോള്‍ എനിക്ക് നല്‍കാനുള്ളത്.' എന്നാണ് അമല പോള്‍ മാധ്യമങ്ങളോട്പ്രതികരിച്ചത്.

Other News in this category



4malayalees Recommends