വസ്ത്രത്തില്‍ അറിയാതെ ജ്യൂസ് തെറിച്ചു, എയര്‍ ഹോസ്റ്റസിനോട് ദേഷ്യപ്പെട്ട് സാറ അലി ഖാന്‍

വസ്ത്രത്തില്‍ അറിയാതെ ജ്യൂസ് തെറിച്ചു, എയര്‍ ഹോസ്റ്റസിനോട് ദേഷ്യപ്പെട്ട് സാറ അലി ഖാന്‍
വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസ്റ്റിനെ ദേഷ്യത്തോടെ നോക്കുന്ന നടി സാറ അലി ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിമാനത്തിനുള്ളില്‍ വച്ച് എയര്‍ ഹോസ്റ്റസിന്റെ കയ്യിലുണ്ടായിരുന്ന ജ്യൂസ് സാറയുടെ വസ്ത്രത്തില്‍ വീണപ്പോള്‍ ഉണ്ടായ പ്രതികരണമാണ് വിഡിയോയില്‍ ഉള്ളത്.

പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, അവളുടെ വിലയേറിയ വസ്ത്രത്തില്‍ ജ്യൂസ് വീണപ്പോള്‍ അസ്വസ്ഥയാകുന്നതും സീറ്റില്‍ നിന്നും എഴുന്നേറ്റു വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയര്‍ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്നതുമാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

#SaraOutfitSpill എന്ന ഹാഷ്ടാഗിനൊപ്പം ആണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. ഇതൊരു പരസ്യത്തിന്റെ ഷൂട്ടിംഗ് ആണോ സിനിമാ ഷൂട്ടിംഗിന്റെ ഭാഗമാണോ എന്നും പലരും സംശയം പറയുന്നുണ്ട്.

Other News in this category



4malayalees Recommends