റാം സിനിമയെ പറ്റി എന്നോടല്ല നിര്‍മ്മാതാവിനോട് ചോദിക്കണം: ജീത്തു ജോസഫ്

റാം സിനിമയെ പറ്റി എന്നോടല്ല നിര്‍മ്മാതാവിനോട് ചോദിക്കണം: ജീത്തു ജോസഫ്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'റാം' റിലീസ് നീണ്ടുപോവുകയാണ്. 2020ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ '12ത് മാന്‍', 'കൂമന്‍', 'നേര്' അടക്കമുള്ള സിനിമകള്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയിട്ടുണ്ട്.

കൂടാതെ ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'നുണക്കുഴി' തിയേറ്ററുകളില്‍ എത്തുകയാണ്. അതുകൊണ്ട് തന്നെ റാം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴിതാ റാം സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയെ പറ്റി തന്നോടല്ല ഇനി ചോദിക്കേണ്ടതെന്നും, നിര്‍മ്മാതാവിന്റെ ഒരു തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

'റാം സിനിമയുടെ ചോദ്യം ഇനി എന്നോടല്ല ചോദിക്കേണ്ടത്, അതിനി നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ മുഴുവന്‍ അണിയറക്കാരും നിര്‍മാതാവിന്റെ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തോട് ചോദിക്കുക, ഞങ്ങള്‍ റെഡിയാണ്.' എന്നാണ് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.

Other News in this category



4malayalees Recommends