ബാങ്കിങ് പലിശ നിരക്ക് കുറക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ബാങ്കിങ് പലിശ നിരക്ക് കുറക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ബാങ്കിങ് പലിശ നിരക്ക് കുറക്കുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക്. പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പാകെയാണ് ആര്‍ബിഐ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

പലിശ വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നത് അപക്വമാണെന്നാണ് ഗവര്‍ണറുടെ പ്രസ്താവന.

പണപ്പെരുപ്പം നിയന്ത്രിക്കുവാന്‍ റിസര്‍വ് ബാങ്ക് പ്രയത്‌നിക്കുകയാണെന്നും 2024 ഡിസംബറോടെ മാത്രമേ പണപ്പെരുപ്പം പ്രതീക്ഷിച്ച സൂചികയിലേക്ക് കുറയുകയുള്ളൂവെന്നും മിഷേല്‍ ബുള്ളോക്ക് വ്യക്തമാക്കി.. നിലവിലെ സാഹചര്യത്തില്‍ സമീപ കാലത്ത് നിരക്കു കുറക്കാന്‍ സാധിക്കില്ലെന്നും മിഷേല്‍ ബുള്ളോക്ക് പറഞ്ഞു.

കഴിഞ്ഞാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം പലിശ നിരക്ക് 4.35ശതമാനമായി തന്നെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു.

Other News in this category



4malayalees Recommends