ഹമാസിനോടുള്ള അനുഭാവം വിസ നിഷേധിക്കാനുള്ള കാരണമാണോയെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ സഖ്യം

ഹമാസിനോടുള്ള അനുഭാവം വിസ നിഷേധിക്കാനുള്ള കാരണമാണോയെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ സഖ്യം
ഭീകര സംഘടനയായ ഹമാസിനോടുള്ള അനുഭാവം വിസ നിഷേധിക്കാനുള്ള കാരണമാണോയെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ സഖ്യം.

വിസാ നടപടിക്രമങ്ങളില്‍ സമഗ്ര അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസിനോടുള്ള പരസ്യ പിന്തുണ കൊണ്ട് മാത്രം ഗാസയില്‍ നിന്നുള്ളവര്‍ക്ക് വീസ നിഷേധിക്കില്ലെന്ന് എസിഒ മേധാവി അറിയിച്ചിരുന്നു

ഇതിന് പിന്നാലെയാണ് രാജ്യ സുരക്ഷ കണക്കിലെടുത്ത് ഗാസയില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലികമായി വിസ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിവാദമായതോടെയാണ് പ്രതിപക്ഷ സഖ്യം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 10,033 അപേക്ഷകളില്‍ 7111 എണ്ണം നിരസിക്കപ്പെട്ടതായും 2922 പലസ്തീനികള്‍ ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിച്ചതായും ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് സ്ഥിരീകരിച്ചു. 2922 എണ്ണത്തില്‍, ഏകദേശം 1300 അഭയാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേക്ക് പുനരധിവസിച്ചിട്ടുണ്ട്, അവര്‍ പ്രധാനമായും ഹ്രസ്വകാല വിസകളിലുള്ളവരുമാണ്.

Other News in this category



4malayalees Recommends